Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹലോ മമ്മി, വിടാമുയർച്ചി, സംക്രാന്തികി വസ്തുനം. ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

OTT Releases

അഭിറാം മനോഹർ

, തിങ്കള്‍, 3 മാര്‍ച്ച് 2025 (16:17 IST)
സിനിമ റിലീസുകളെ പോലെ ആളുകള്‍ ഒടിടി റിലീസിനും കാത്തിരിക്കുന്ന സമയമാണിത്. തിയേറ്ററിലെ പ്രകടനം കണക്കിലാക്കിയാണ് പല സിനിമകളുടെയും അവകാശം ഒടിടികള്‍ സ്വന്തമാക്കാറുള്ളത്. അതിനാല്‍ തന്നെ തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കാത്തവര്‍ ഒടിടി റിലീസിനായി കാത്തിരിക്കുന്നത് പതിവാണ്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിലെത്തിയ ഹലോ മമ്മി, തെലുങ്ക് സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വസ്തുനം, ക്രൈം വെബ് സീരീസായ ഡബ്ബ കാര്‍ട്ടല്‍ തുടങ്ങി നിരവധി സിനിമകളും വെബ് സീരീസുകളും നിലവില്‍ ഒടിടിയില്‍ ലഭ്യമാണ്.
 
 
ഹലോ മമ്മി
 
റിലീസ് തീയതി: മാര്‍ച്ച് 1
പ്ലാറ്റ്‌ഫോം: ആമസോണ്‍ പ്രൈം വീഡിയോ
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ സംവിധാനം വൈശാഖ് ഏലന്‍സാണ്. നവംബറില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമാണ്
 
സംക്രാന്തികി വസ്തുനം
 
റിലീസ് തീയതി: മാര്‍ച്ച് 1
പ്ലാറ്റ്‌ഫോം: സീ ഫൈവ്
അനുല്‍ രവുപുഡി സംവിധാനം ചെയ്ത ഈ തെലുങ്ക് ആക്ഷന്‍ കോമഡി സിനിമയില്‍ വെങ്കടേഷ്, മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ജനുവരി 14ന് റിലീസ് ചെയ്ത സിനിമ  200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ബാലകൃഷ്ണ എന്ന ബാലയ്യയുടെ ഡാകു മഹാരാജിനെ കടത്തിവെട്ടിയാണ് സംക്രാന്തികി വസ്തുനം സംക്രാന്തി വിന്നറായി മാറിയത്.
 
ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
 
റിലീസ് തീയതി: മാര്‍ച്ച് 1
പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്സ്റ്റാര്‍
നീരജ് മാധവ്, അജുവര്‍ഗീസ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ സംവിധാനം വിഷ്ണു ജി രാഘവ് ആണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത് നിര്‍മ്മിച്ച ഈ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ ലഭ്യമാണ്.
 
വിടാമുയര്‍ച്ചി
 
റിലീസ് തീയതി: മാര്‍ച്ച് 3
പ്ലാറ്റ്‌ഫോം: നെറ്റ്ഫ്‌ളിക്‌സ്
ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ഈ അജിത്കുമാര്‍ ചിത്രം മാര്‍ച്ച് 3 മുതല്‍ ഒടിടിയില്‍ ലഭ്യമാകും. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ഈ സിനിമയില്‍ തൃഷയാണ് നായികയായി എത്തുന്നത്. അര്‍ജുന്‍, റെജീന കസാന്‍ഡ്ര, ആരവ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധിനിവേശ വെസ്റ്റ്ബാങ്ക് പശ്ചാത്തലമാക്കിയ നോ അദർ ലാൻഡിന് ഓസ്കർ, സമ്മാനവേദിയിൽ ഇസ്രായേലിനെതിരെയും അമേരിക്കക്കെതിരെയും സംവിധായകരുടെ രൂക്ഷവിമർശനം