Diya Krishna: ദിയ കൃഷ്ണയ്ക്ക് ആൺകുഞ്ഞ്; സന്തോഷത്തിൽ താരകുടുംബം

നിരവധി പേരാണ് ദിയക്കും അശ്വിനും അഭിനന്ദനങ്ങളറിയിച്ചത്.

നിഹാരിക കെ.എസ്
ഞായര്‍, 6 ജൂലൈ 2025 (10:44 IST)
കൃഷ്ണകുമാർ കുടുംബത്തിലേക്ക് ആദ്യത്തെ ആൺകുഞ്ഞ് എത്തി. ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേശിനും കുഞ്ഞ് ജനിച്ചു. അവസാനം ഞങ്ങളുടെ ലിറ്റിൽ മാൻ എത്തി എന്ന ക്യാപ്ഷനോടെയാണ് ദിയയും അശ്വിനും ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ദിയക്കും അശ്വിനും അഭിനന്ദനങ്ങളറിയിച്ചത്. 
 
പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഏഴായിരത്തിലേറെ കമന്റുകൾ വന്നു. ദിയയെയും കുടുംബത്തെയും പോലെ ആരാധകരും ഈ സന്തോഷ വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു. ​ഗർഭിണിയായത് മുതലുള്ള വിശേഷങ്ങൾ ദിയ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. 
 
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ​ഗണേശിന്റെയും വിവാഹം. വിവാഹ ശേഷം വെെകാതെ ദിയ ​ഗർഭിണിയായി. പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു. വിവാഹിതയായി അമ്മയായി ജീവിക്കാണമെന്നാണ് താനെപ്പോഴും ആ​ഗ്രഹിച്ചതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്. പ്രസവ കാലത്തും ബിസിനസും വ്ലോ​ഗുമെല്ലാമായി ദിയ തിരക്കുകളിലായിരുന്നു.
 
‌ദിയയുടേത് സുഖ പ്രസവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓസിയുടേതും (ദിയ) എന്നെ പോലെ സ്മൂത്തായ ‍ഡെലിവറി ആയാൽ മതിയായിരുന്നു. എനിക്ക് റിക്കവറി വളരെ പെട്ടെന്നായിരുന്നു. പ്രെ​ഗ്നൻസിയും ഡെലിവറിയും എനിക്ക് വലിയ ഇഷ്യൂ ആയിരുന്നില്ല. അവൾക്കും അങ്ങനെയായാൽ മതിയായിരുന്നെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments