Publish Date: Wed, 28 Dec 2022 (15:08 IST)
Updated Date: Wed, 28 Dec 2022 (15:10 IST)
സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്'റിലീസിന്ഇനി രണ്ടു നാളുകള്‍ കൂടി. ഇപ്പോഴിതാ സിനിമയുടെ സ്നീക്ക് പീക്ക് പുറത്തുവന്നു. സൗബിന്‍ അവതരിപ്പിക്കുന്ന ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രസകരമായ രംഗമാണ് കാണാനായത്.
ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു.