അരുൺ ഡൊമനിക് സംവിധാനം ചെയ്ത ലോക ചാപ്റ്റർ വൺ: ചന്ദ്ര ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ടൊവിനോയുടെ ചാത്തൻ തന്നെയായിരിക്കും അടുത്ത ചാപ്റ്ററിലെ പ്രധാന കഥാപാത്രമെന്ന് സംവിധായകൻ സ്ഥിരീകരിക്കുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡൊമിനിക് അരുൺ ഇക്കാര്യം പറഞ്ഞത്.
ഇപ്പോൾ അതിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും ഉടൻ തന്നെ ചിത്രം പ്രതീക്ഷിക്കാമെന്നും ഡൊമിനിക് പറഞ്ഞു. ചാത്തന്മാർ വരുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഡൊമിനിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
'നമ്മൾ പറയാതെ തന്നെ പ്രേക്ഷകർക്ക് പലതും മനസിലാകുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അടുത്ത ഇൻസ്റ്റാൾമെന്റുകൾ ആകുമ്പോഴേക്കും ഇത് കൂടുതൽ രസകരമാകും. അവർ പ്രതീക്ഷിച്ചത് തന്നെയാണ് സ്‌ക്രീനിൽ കാണുന്നത് എന്നൊക്കെ അറിയുമ്പോൾ അവർക്ക് കിട്ടുന്ന ഒരു ആവേശമുണ്ട്. സിനിമ ജനങ്ങൾക്കിടയിൽ ചർച്ചയാകുക എന്നത് ഏത് ഫിലിം മേക്കറുടെയും സ്വപ്നമാണ്. ടൊവിനോയുടെ ചാത്തൻ തന്നെയായിരിക്കും അടുത്ത ചാപ്റ്ററിലെ പ്രധാന കഥാപാത്രം. ആ സിനിമയുടെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഉടൻ തന്നെ പ്രതീക്ഷിക്കാം', ഡൊമിനിക് പറഞ്ഞു.