Lokah Beats Thudarum: ഓവര്‍സീസ് ബോക്‌സ്ഓഫീസില്‍ 'തുടരും' കടന്ന് 'ലോകഃ', എമ്പുരാന്‍ ടാസ്‌ക് !
'തുടരും' ഓവര്‍സീസ് കളക്ഷന്‍ 94 കോടിയാണ്. ലോകഃയുടേത് 98 കോടിയിലേക്ക് എത്തി
Lokah Box Office Collection: ഓവര്‍സീസ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം 'തുടരും' മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' രണ്ടാം സ്ഥാനത്തെത്തി.
'തുടരും' ഓവര്‍സീസ് കളക്ഷന്‍ 94 കോടിയാണ്. ലോകഃയുടേത് 98 കോടിയിലേക്ക് എത്തി. റിലീസ് ചെയ്തു 17-ാം ദിവസമാണ് ലോകഃ ഈ നേട്ടം കൈവരിച്ചത്. മോഹന്‍ലാലിന്റെ തന്നെ 'എമ്പുരാന്‍' 142.25 കോടിയുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ലോകഃയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 200 കോടി കടന്നു മുന്നേറുകയാണ്. വേള്‍ഡ് വൈഡ് കളക്ഷനില്‍ എമ്പുരാന്‍, തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയ്ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ലോകഃ ഇപ്പോള്‍.
ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 108.46 കോടിയായി. റിലീസിനു ശേഷമുള്ള മൂന്നാം ശനിയാഴ്ച ഇന്നും മൂന്ന് കോടിക്ക് മുകളില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിച്ചു.