Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 ബോളിവുഡിലേക്ക്, രണ്ടാം ഭാഗം എത്തുന്നത് ഈ മാറ്റങ്ങളോടെ !

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (12:03 IST)
ദൃശ്യം 2 ഹിന്ദിയിലേക്ക്. നേരത്തെ റീമേക്ക് പ്രഖ്യാപിച്ചെങ്കിലും സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. അജയ് ദേവഗണ്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങും എന്നാണ് കേള്‍ക്കുന്നത്. നടന്‍ ആ സമയത്താണ് ഡേറ്റ് നല്‍കിയിരിക്കുന്നത്. മെയ്‌ഡേ, മൈദാന്‍, താങ്ക് ഗോഡ് തുടങ്ങിയ സിനിമകളും ഒരു വെബ്‌സീരീസും അജയിന് മുമ്പിലുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമേ നടന്‍ ദൃശ്യം 2 ടീമിനൊപ്പം ചേരുകയുള്ളൂ.
 
തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദൃശ്യം ആദ്യഭാഗം ഒരുക്കിയത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം അന്തരിച്ചു. അതുകൊണ്ടുതന്നെ റീമേക്ക് മറ്റൊരാള്‍ ആയിരിക്കും സംവിധാനം ചെയ്യുക.സംവിധായകന്‍ അഭിഷേക് പതക് സംവിധാനം ചെയ്യും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
 
ദൃശ്യം 2 തെലുങ്ക് റീമേക്കിലും ഇതുപോലെ മാറ്റം ഉണ്ടായിരുന്നു.നടി ശ്രീപ്രിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം തെലുങ്ക് റീമേക്ക്. ദൃശ്യം 2 തെലുങ്കിലും സംവിധാനം ചെയ്തത് ജിത്തു ജോസഫ് ആയിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.
 
കന്നഡ ദൃശ്യം 2ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴില്‍ റിമേക്ക് ഉണ്ടാകുമോ എന്നത് ഇതുവരെയും അറിയാന്‍ കഴിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

അടുത്ത ലേഖനം
Show comments