ദൃശ്യം 2ന് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണെന്നും പറയപ്പെടുന്നു.അതേസമയം ജിത്തു ജോസഫിന് പ്രശംസകളുടെ കൂമ്പാരമാണ് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകന്റെ ബ്രില്ല്യന്റ് തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാം. നിലവിലെ സാഹചര്യത്തില്‍ പരിമിതമായ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും ഉപയോഗിച്ചുകൊണ്ട് മികച്ച ഒരു സിനിമ ഒരുക്കുവാന്‍ ജിത്തുവിനും സംഘത്തിനുമായി. കൊലപാതകമോ രക്തച്ചൊരിച്ചിലോ സംഘടന രംഗങ്ങളോ ഇല്ലാതെതന്നെ കാണികളെ ത്രില്ലടിപ്പിക്കാന്‍ സംവിധായകനായി.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ദൃശ്യം 2 ആദ്യ ഭാഗത്തിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നത് മാത്രമാണ് ഇനി കണ്ടറിയേണ്ടത്. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും തിളങ്ങി.മീന, ആശാ ശരത്, അന്‍സിബ, എസ്തര്‍ അനില്‍,സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചത്.