Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബറോസിനായി ലിഡിയൻ നാദസ്വരമെത്തി, ചേർത്തുപിടിച്ച് മോഹൻലാൽ

ബറോസിനായി ലിഡിയൻ നാദസ്വരമെത്തി, ചേർത്തുപിടിച്ച് മോഹൻലാൽ
, വെള്ളി, 19 ഫെബ്രുവരി 2021 (12:14 IST)
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കാൻ പോകുന്ന ചിത്രമായ ബറോസ് അണിയറയിൽ ഒരുങ്ങുന്നു. പ്രമുഖ പിയാനിസ്റ്റായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീത സംവിധാനം ഒരുക്കുന്നത്. ഇപ്പോളിതാ ചിത്രത്തിനായി മോഹൻലാലും ലിഡിയൻ നാദസ്വരവും കൂടിക്കാഴ്‌ച്ച നടത്തിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

സംഗീതസംവിധാന രംഗത്തേക്കുള്ള ലിഡിയന്റെ ആദ്യ ചിത്രമാണ് ബറോസ്. സഹോദരിയും ഗായികയുമായ അമൃത വർഷിണിക്കൊപ്പമാണ് ലിഡിയൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കാണാനെത്തിയത്. മാർച്ച് അവസാന വാരം ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ബറോസിന് മുൻപ് മോഹൻലാൽ മറ്റ് സിനിമകളിൽ അഭിനയിക്കില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാന് മുമ്പ് മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ്,'ബാറോസ്' ഒരുങ്ങുന്നു !