ഡ്രൈവറുടെ വേഷത്തില്‍ നടി ഐശ്വര്യ രാജേഷ് എത്തുന്ന 'ഡ്രൈവര്‍ ജമുന' വരുന്നു. റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ദിവസം വനിതാ ഡ്രൈവറുടെ ജീവിതത്തില്‍ നടക്കുന്ന നാടകീയ സംഭവങ്ങളാണ് സിനിമ പറയുന്നത്.
കിന്‍സ്ലിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്.തമിഴിന് ??പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ റിലീസ് ഉണ്ട്.
നരേന്‍, ശ്രീരഞ്ജനി, അഭിഷേക്, പാണ്ഡ്യന്‍, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്‍, രാജേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
18 റീല്‍സിന്റെ ബാനറില്‍ എസ്.പി. ചൗത്താരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗോകുല്‍ ബിനോയ് ഛായാഗ്രഹണവും ജിബ്രാന്‍ സംഗീതവും ഒരുക്കുന്നു.