Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; കുറുപ്പ് ആദ്യദിനം നേടിയത് ആറുകോടി

കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; കുറുപ്പ് ആദ്യദിനം നേടിയത് ആറുകോടി
, ശനി, 13 നവം‌ബര്‍ 2021 (08:48 IST)
കോവിഡിനെ അതിജീവിച്ച് മലയാള സിനിമ കുതിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരക്കണക്കിനു പേര്‍ തിയറ്ററുകളിലെത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505 സ്‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' നല്‍കുന്ന കണക്ക്. മിക്ക തിയറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ അരങ്ങേറും മുന്‍പ് വിവാഹം വേണമെന്ന് നിര്‍ബന്ധിച്ചത് മമ്മൂട്ടി; 25-ാം വയസ്സില്‍ വിവാഹം കഴിക്കാന്‍ ദുല്‍ഖറിന് താല്‍പര്യമില്ലായിരുന്നു, അമാലിനെ കണ്ടതോടെ കഥയില്‍ ട്വിസ്റ്റ്