ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര 100 കോടിയും കടന്ന് കുതിക്കവെ സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ പ്രശംസിച്ച് നിര്‍മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളുമാണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മലയാള സിനിമയിലെ ഒരു ബിഗ് ബജറ്റ് സിനിമ തന്നെയാണ് ലോകയെന്നും ഹൈദരാബാദില്‍ ലോകയുടെ തെലുങ്ക് പതിപ്പിന്റെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കെ ദുല്‍ഖര്‍ പറഞ്ഞു.
ഞങ്ങളുടെ ഏഴാമത്തെ പ്രൊഡക്ഷനാണ്. ലോകയേക്കാള്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറഞ്ഞ ക്രൂവും കാസ്റ്റും മറ്റൊരു സിനിമയിലും ഉണ്ടായിട്ടില്ല. എല്ലാവരും സിനിമയ്ക്കായി തങ്ങളുടെ ഹൃദയവും ആത്മാവും നല്‍കി. മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും സിനിമയ്ക്കായി അണിനിരന്നു. നിര്‍മാതാവെന്ന രീതിയില്‍ ഒന്നോ രണ്ടോ തവണ മാത്രമെ സിനിമയുടെ സെറ്റില്‍ വരേണ്ടതായി വന്നിട്ടുള്ളു. ടീമിലുള്ള വിശ്വാസം അങ്ങനെയായിരുന്നു.
നിമിഷും ഞാനും വളരെകാലത്തെ പരിചയമുണ്ട്. കിങ് ഓഫ് കൊത്തയുടെ സമയത്താണ് ലോകയുറ്റെ കഥ കേള്‍ക്കുന്നത്. തീരെ ചെറിയ ബജറ്റിലാണ് സിനിമയെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ലോക ഞങ്ങള്‍ക്ക് ബിഗ് ബജറ്റ് തന്നെയാണ്. ഒരു രൂപ പോലും പാഴാക്കിയിട്ടില്ല. അതിലെ ഓരോ രൂപയും സ്‌ക്രീനില്‍ കാണാനുണ്ട്.ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം കല്യാണിയും താനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. മറ്റൊരു ജന്മത്തില്‍ ഞങ്ങള്‍ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. എനിക്കുള്ള അതേ ടെന്‍ഷനും വികാരങ്ങളുമെല്ലാം കല്യാണിക്കുണ്ട്. കല്യാണിയല്ലാതെ മറ്റാര്‍ക്കും ചന്ദ്രയെ ഇത്രത്തോളം ആത്മാര്‍ഥമായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. ദുല്‍ഖര്‍ പറഞ്ഞു.