Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dulquer Salman: ദുൽഖറിന്റെ കാർ വിട്ടു നൽകുമോ? കസ്റ്റംസിന് അപേക്ഷ നൽകി നടൻ

അപേക്ഷയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.

Dulquer Salmaan

നിഹാരിക കെ.എസ്

, ഞായര്‍, 12 ഒക്‌ടോബര്‍ 2025 (11:31 IST)
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്ന ആവശ്യവുമായി വീണ്ടും  ദുൽഖർ സൽമാൻ. തന്റെ ആവശ്യം ചൂണ്ടിക്കാട്ടി ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ഡിഫണ്ടർ വാഹനം വിട്ട് നൽകണം എന്നാണ് അപേക്ഷ. ഹൈക്കോതി നിർദേശത്തെ തുടർന്നാണ് ദുൽഖർ അപേക്ഷ നൽകിയിരിക്കുന്നത്.  അപേക്ഷയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു. 
 
അതേസമയം കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിൻറെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. 
 
വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ലാൻഡ് റോവർ വിട്ടുകിട്ടാന് ദുൽഖർ അപേക്ഷ നൽകാൻ ഒരുങ്ങുന്നത്. ദുൽഖറിൻറെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. 
 
അതേസമയം, ഭൂട്ടാനിൽ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jayakrishnan: ഡ്രൈവറെ മുസ്‌ലിം തീവ്രവാദിയെന്ന് വിളിച്ചു; നടൻ ജയകൃഷ്ണൻ അറസ്റ്റിൽ, കേസിന് പിന്നാലെ മാപ്പ്