Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ വീട്ടില്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആളെ അറിയാമോ ? ആശംസകളുമായി പൃഥ്വിരാജ്

മമ്മൂട്ടിയുടെ വീട്ടില്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആളെ അറിയാമോ ? ആശംസകളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, ശനി, 4 സെപ്‌റ്റംബര്‍ 2021 (10:59 IST)
മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് പൃഥ്വിരാജ്. ഇരുവരുടെയും കുടുംബങ്ങളിലെ ഓരോ വിശേഷങ്ങള്‍ക്കും തന്റെ വീട്ടില്‍ എന്നപോലെ പരസ്പരം ആഘോഷിക്കാറുണ്ട്. ഇന്ന് ദുല്‍ഖറിന്റെ ഭാര്യ അമാലിന് 
ജന്മദിന ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് രാവിലെ തന്നെ എത്തി. 
 
ഭാര്യ സുപ്രിയ മേനോനും ദുല്‍ഖറും അമാല്‍ സൂഫിയയും ചേര്‍ന്ന ഒരു സെല്‍ഫി ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.സിനിമ അപ്പുറമുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ ചിത്രം ആരാധകരുടെ മനം കവരുകയാണ്. 
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാഫി നിര്‍ബന്ധിച്ചു,ആദ്യമായി സിനിമയില്‍ ഡാന്‍സ് ചെയ്തത് നടന്‍ ലാല്‍, പഞ്ചാബി ഹൗസിന്റെ 23 വര്‍ഷങ്ങള്‍, വീഡിയോ