ദുല്‍ഖര്‍ സല്‍മാനും മനോജ് കെ ജയനും 'സല്യൂട്ട്' ചിത്രീകരണത്തിന്റെ തിരക്കിലാണ്. 55-ാം ജന്മദിനം ആഘോഷിക്കുന്ന മനോജിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. സെറ്റില്‍ നിന്ന് പോലീസ് യൂണിഫോമിലുള്ള ഇരുവരുടെയും ചിത്രവും താരം പങ്കുവെച്ചു.
'മനോജ് ഏട്ടന് ജന്മദിനാശംസകള്‍. എനിക്ക് അറിയാവുന്നത് വെച്ച് ഏറ്റവും നല്ല,ക്ഷമയുള്ള, നല്ല ആളുകളില്‍ ഒരാള്‍. വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്.ഞങ്ങളുടെ സെറ്റില്‍ ഒരു ലൈഫ് തരുന്നത് നിങ്ങളാണ്.കഥകളും അവിശ്വസനീയമായ നര്‍മ്മവും കേള്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ ചുറ്റും കൂടിയിരിക്കും. ജന്മദിനാശംസകള്‍'-ദുല്‍ഖര്‍ സല്‍മാന്‍ കുറച്ചു.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അതേസമയം ചിത്രീകരണം പുരോഗമിക്കുകയാണ്. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.