Lokah: ക്രെഡിറ്റ് മുഴുവൻ ടീമിന്, ഞാൻ ഒരു ലക്കി നിർമാതാവ് മാത്രം: ദുൽഖർ സൽമാൻ

നിഹാരിക കെ.എസ്
ശനി, 30 ഓഗസ്റ്റ് 2025 (11:50 IST)
കല്യാണി പ്രിയദർശൻ- നസ്‌ലിൻ കോമ്പോയിലെത്തിയ ലോക തിയറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ലോക'യുടെ സ്പെഷ്യൽ സ്ക്രീനിങ് കാണാനെത്തിയ ദുൽഖർ സൽമാനാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
 
ദുൽഖറിനൊപ്പം ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്‌ലിൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു. അബുദബിയിലാണ് നടനും സിനിമയുടെ ടീമും സർപ്രൈസായി എത്തിയത്. ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമാണെന്നും ദുൽഖർ പറഞ്ഞു.
 
"ഒരുപാട് സന്തോഷം ഇത്രയും നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്. മുഴുവൻ ക്രെഡിറ്റും സിനിമയുടെ ടീമിന് നൽകുന്നു…ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം", ദുൽഖർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരലടയാളവും ഫേയ്‌സ് ഐഡന്റിഫിക്കേഷനും ഉപയോഗിച്ചുള്ള യുപിഐ പേയ്മെന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കും

യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്

മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

അടുത്ത ലേഖനം
Show comments