ക്യൂബ്സ് എന്റര്‍ടെയ്‌ന്മെന്‍്‌സിന്റെ ബാനറില്‍ ആന്റണി പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന കാട്ടാളനിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ ഒരുങ്ങി ദുഷാര വിജയന്‍. നേരത്തെ രജിഷ വിജനയെയായിരുന്നു സിനിമയിലെ നായികയായി പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ ലോഞ്ചിലും രജീഷ സജീവ സാന്നിധ്യമായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയാണ് ദുഷാര വിജയനെ കാട്ടാളനിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്യൂബ്‌സ് അറിയിച്ചത്. സാര്‍പട്ട പരമ്പരൈ എന്ന സിനിമയിലെ പ്രകടനത്തോടെ ശ്രദ്ധിക്കപ്പെട്ട ദുഷാര നിലവില്‍ തമിഴില്‍ അറിയപ്പെടുന്ന താരമാണ്. വീര ധീര സൂരന്‍, വേട്ടയ്യന്‍ തുടങ്ങിയ വമ്പന്‍ സിനിമകളില്‍ ദുഷാര സുപ്രധാനമായ വേഷങ്ങളിലെത്തിയിരുന്നു. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ മെയ് മാസത്തിലാകും റിലീസ് ചെയ്യുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.