പത്മിനിയ്ക്ക് ശേഷം അവിഹിതവുമായി സെന്ന ഹെഗ്ഡെ, ടൈറ്റിൽ പോസ്റ്റർ പുറത്ത്
നോട്ട് ജസ്റ്റ് എ മാന്‍'സ് റൈറ്റ് എന്ന ടാഗ് ലൈനിലാണ് സിനിമയെത്തുന്നത്.
തിങ്കളാഴ്ച നിശ്ചയം,1744 വൈറ്റ് ആള്‍ട്ടോ, പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി സെന്ന ഹെഗ്‌ഡെ. അവിഹിതം എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നോട്ട് ജസ്റ്റ് എ മാന്‍'സ് റൈറ്റ് എന്ന ടാഗ് ലൈനിലാണ് സിനിമയെത്തുന്നത്.
ഇംഗ്ലീഷിലെ ആദ്യ Aക്ഷരത്തെയും Aദാമിന്റെ Aപ്പിളിനെയും ലോകമെമ്പാടുമുള്ള Aവറേജ് മലയാളികളുടെ Aഐ വികാരങ്ങളെയും നമിച്ചുകൊണ്ട് ഐശ്വര്യപൂര്‍വം ഞങ്ങള്‍ തുടരുന്നു എന്ന വാചകമാണ് പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. ഉണ്ണിരാജ, രഞ്ജി കങ്കോല്‍ എന്നിവരാണ് സിനിമയില്‍ പ്രധാാനവേഷങ്ങളിലെത്തുന്നത്.