Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൈറ്റ് പാർട്ടിക്ക് വാങ്ങിയത് 35 ലക്ഷം; നടി കയാദുവിന് പിന്നാലെ ഇ.ഡി

Kayadu Lohar

നിഹാരിക കെ.എസ്

, വെള്ളി, 23 മെയ് 2025 (13:15 IST)
വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കയാദു ലോഹർ മലയാളികളുടെ പ്രിയങ്കരിയായത്. കഴിഞ്ഞ വര്ഷം റിലീസ് ആയ ഡ്രാഗൺ എന്ന തമിഴ് ചിത്രത്തിലൂടെ കയാദു നാഷണൽ ക്രെഷ് എന്ന ടാഗും നേടിയെടുത്തു. നടിക്ക് ഇ.ഡിയുടെ കുരുക്ക്. തമിഴ്‌നാട്ടിലെ സർക്കാറിന്റെ മദ്യവിൽപന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇ.ഡി അന്വേഷണത്തിൽ കയാദു ലോഹറിന്റെ പേരും ഉൾപ്പെടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
 
ടാസ്മാക് കേസിൽ ഇ.ഡി റെയ്ഡിൽ പിടിക്കപ്പെട്ട വ്യക്തികൾ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാൻ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
 
അതേസമയം, 2021ൽ ‘മുഗിൽപേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ൽ പത്തൊമ്പതാം നൂറ്റാണ്ടിൽ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ൽ ‘ഐ പ്രേം യു’ എന്ന സിനിമയിൽ വേഷമിട്ടു. വീണ്ടും മലയാളത്തിൽ ‘ഒരു ജാതി ജാതകം’ എന്ന സിനിമയിൽ അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ ‘ഡ്രാഗൺ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ?: മാധ്യമ പ്രവർത്തകരോട് കമൽ ഹാസൻ