Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവത്സരം കളറാക്കാൻ 'എക്കോ'; ഒടിടി റിലീസ് തീയതി പുറത്ത്

കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമായിരുന്നു എക്കോ

Eko, Sandeep Pradeep, Malayalam Cinema

രേണുക വേണു

, വെള്ളി, 26 ഡിസം‌ബര്‍ 2025 (19:13 IST)
ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ബാഹുൽ രമേശ്- ദിൻജിത് അയ്യത്താൻ കൂട്ടുകെട്ടിലൊരുങ്ങിയ എക്കോ. പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ തലങ്ങൾ പരിചയപ്പെടുത്തിയ എക്കോ ഇതിനോടകം 46 കോടിയോളമാണ് സ്വന്തമാക്കിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് എക്കോ. ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. 
 
കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമായിരുന്നു എക്കോ. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. 
 
സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2025ൽ ബോക്സ്ഓഫീസ് കീഴടക്കിയ ടോപ്പ് 3 മലയാള സിനിമകൾ