Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് ചിത്രം എസ്ര ഹിന്ദിയിലേക്ക്, നായകൻ പൃഥ്വി തന്നെയോ ?

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (18:19 IST)
മലയാളത്തിൽ പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ എസ്ര. കൊച്ചിയിലെ ജൂത ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹൊറർ ചിത്രം 2017ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്.
 
എസ്രയുടെ സംവിധായകൻ ജയ് ആര്‍ കൃഷ്ണന്‍ തന്നെയാണ് ഹിന്ദി റിമേക്കും സംവിധാനം ചെയ്യുന്നത്. എന്നാൽ എസ്ര ബോളീവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പൃഥ്വി നായകനായി എത്തില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ രഞ്ജനായി ഇമ്രാൻ ഹാഷ്മി എത്തും എന്നാണ് റിപ്പോർട്ടുകൾ   
 
ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് എസ്രയുടെ ഹിന്ദി റിമേക്ക് നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനയതാക്കൾ ആരൊക്കെയായിരിക്കും എന്ന കാര്യം വ്യക്തമായിട്ടില്ല.
 
എസ്ര ഹിന്ദിയിൽ ഒരുക്കാനാണ് ആദ്യം തീരുമനിച്ചിരുന്നത് എന്നും പിന്നീട് മലയാളത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഹിന്ദു റിമേക്കിനെ കുറിച്ച് എസ്രയുടെ പ്രമോഷൻ പരിപാടികളിൽ ജെയ് ആർ കൃഷ്ണ നേരത്തെ തന്നെ സൂചന നൽകിയിരുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments