Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തെ പറ്റിയൊന്നും ചോദിക്കരുതെന്ന് ആദ്യമെ പറയും, എങ്കിലും അഭിമുഖത്തിൽ അവരത് ചോദിക്കും, ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഉത്തരം പറയും

വിവാഹത്തെ പറ്റിയൊന്നും ചോദിക്കരുതെന്ന് ആദ്യമെ പറയും, എങ്കിലും അഭിമുഖത്തിൽ അവരത് ചോദിക്കും, ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഉത്തരം പറയും
, വ്യാഴം, 8 ഡിസം‌ബര്‍ 2022 (21:14 IST)
മലയാളത്തിൻ്റെ പ്രിയതാരമാണ് ശോഭന. ഏറെ ചെറുപ്പത്തിൽ സിനിമയിൽ പ്രവേശിക്കുകയും നായികയായി ഒട്ടേറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത താരം ഇതുവരെയും വിവാഹിതയല്ല. അവിവാഹിതയായ ശോഭന അഭിമുഖങ്ങളിൽ തൻ്റെ സ്വകാര്യജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഇഷ്ടപ്പെടുന്നയാളല്ല.
 
എങ്കിലും എത്രയൊക്കെ തടഞ്ഞാലും ആളുകൾ തന്നൊട് എപ്പോഴും എന്തുകൊണ്ട് വിവാഹം ചെയ്തില്ല, ചെയ്യുന്നില്ല എന്ന ചോദ്യങ്ങളാണ് ചോദിക്കുന്നത്. അഭിമുഖത്തിന് കയറും മുൻപ് തന്നെ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഞാൻ പറയും. അവർ വീണ്ടും ഇത് തന്നെ ചോദിക്കും. എന്തെങ്കിലും പറയു ആളുകൾ വായിക്കണ്ടേ എന്നാണ് പറയാറുള്ളത്.
 
ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. എനിക്കും ഒരു വിനോദം വേണ്ടേ. അതുകൊണ്ട് തന്നെ ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്ന പോലെ വേറെ വേറെ കാര്യങ്ങളാണ് പറയാറുള്ളത്. ശോഭന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത വര്‍ഷത്തെ സുരാജിന്റെ ആദ്യ റിലീസ്,'എന്നാലും ന്റെളിയാ'പ്രദര്‍ശന തീയതി