Webdunia - Bharat's app for daily news and videos

Install App

'കണ്‍മുന്നില്‍ നിന്ന് മായുന്നില്ല ആ ചിരി';നടന്‍ മാരിമുത്തുവിന്റെ ഓര്‍മ്മകളില്‍ നടി കനിഹ

കെ ആര്‍ അനൂപ്
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (15:12 IST)
'കണ്‍മുന്നില്‍ നിന്ന് മായുന്നില്ല ആ ചിരി', എന്തിനാ സാര്‍ ഞങ്ങളെ വിട്ടു ഇത്രയും പെട്ടെന്ന് പോയത് എന്നാണ് നടന്‍ മാരിമുത്തുവിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ കനിഹ വിഷമത്തോടെ എഴുതിയത്. എതിര്‍നീച്ചല്‍ എന്ന തമിഴ് സീരിയലില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച് വരുകയാണ്.
 
'എന്തിനാ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പോയത്?? നിങ്ങളുടെ ചിരി, നിങ്ങളുടെ ജ്ഞാനം,നിങ്ങളുടെ സംസാരം എല്ലാം കണ്‍മുന്നില്‍ നില്‍ക്കുന്നു.ഞങ്ങള്‍ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും സര്‍. നിങ്ങളുടെ കുടുംബത്തിന് ശക്തി നല്‍കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. സാറിന്റെ ആത്മാവിന് ശാന്തി നേരുന്നു. നേരത്തെ പോയി. ഈശ്വരി നിങ്ങളെ മിസ്സ് ചെയ്യും',-കനിഹ എഴുതി.
ടിവി ഷോയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ കുഴഞ്ഞ വീഴുകയായിരുന്നു മാരി മുത്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
 
ജയിലര്‍ സിനിമയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. യൂട്യൂബില്‍ നിരവധി ആരാധകരുണ്ട് മാരിമുത്തുവിന്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണം തമിള്‍ സിനിമാലോകത്തിന് ഉള്‍ക്കൊള്ളാന്‍ ആവാത്തതാണ്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. സിനിമ രംഗത്തെ പ്രമുഖ താരങ്ങളെല്ലാം അനുശോചന സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments