Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ റെസ്ക്യൂ അല്ല ഭാരത് റെസ്ക്യു, ഇന്ത്യ- ഭാരത് ചർച്ചകൾക്കിടെ സിനിമയുടെ പേര് ഭാരതിലേക്ക് മാറ്റി അക്ഷയ്കുമാർ ചിത്രം

ഇന്ത്യൻ റെസ്ക്യൂ അല്ല ഭാരത് റെസ്ക്യു, ഇന്ത്യ- ഭാരത് ചർച്ചകൾക്കിടെ സിനിമയുടെ പേര് ഭാരതിലേക്ക് മാറ്റി അക്ഷയ്കുമാർ ചിത്രം
, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (20:09 IST)
ഇന്ത്യ എന്ന പേര് മാറ്റി രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന തരത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും കൊഴുക്കുന്നതിനിടെ സിനിമാ പേരില്‍ മാറ്റം വരുത്ത് മിഷന്‍ റാണിഗഞ്ച് അണിയറപ്രവര്‍ത്തകര്‍. അക്ഷയ് കുമാറും പരിണീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന് മിഷന്‍ റാണിഗഞ്ച് ദ ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ എന്ന പേരാണ് ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ഭാരത് എന്ന പേരിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായതോടെ സിനിമയുടെ പേര് മിഷന്‍ റാണീഗഞ്ച് ദ ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ എന്നാക്കിയിരിക്കുകയാണ്.
 
1989ല്‍ കല്‍ക്കരി ഖനിയില്‍ 350 അടി താഴ്ചയില്‍ കുടുങ്ങിയ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തിയ അന്തരിച്ച ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ പുറത്തുവിട്ടത്. ഹീറോകള്‍ക്ക് കാര്യങ്ങള്‍ ചെയ്യാനായി ഒരു മെഡലിന്റെയും ആവശ്യമില്ല. ഭാരതതിന്റെ യഥാര്‍ഥ ഹീറോയുടെ കഥ ഒക്ടോബര്‍ 6 മുതല്‍ തിയേറ്ററുകളില്‍ എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് മോസ്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെക്കാള്‍ പ്രതിഫലം വാങ്ങുന്ന നടനായോ ദുല്‍ഖര്‍ ? നടന്മാരുടെ ആസ്തി