Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയ പ്രഖ്യാപനമോ അവസാന സിനിമ?, "ജനനായകൻ" ദളപതി 69ന് പേരായി

Vijay Jananayakan

അഭിറാം മനോഹർ

, ഞായര്‍, 26 ജനുവരി 2025 (13:58 IST)
Vijay Jananayakan
വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് താരത്തിന്റെ അവസാന സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദളപതി 69ന് പേരായി. പൂര്‍ണസമയം രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമാരംഗം വിടുകയാണെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനനായകന്‍ എന്നാാണ് വിജയുടെ അവസാന സിനിമയുടെ പേര്.
 
റിപ്പബ്ലിക് ദിനത്തിലാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. സാമൂഹികമാധ്യമങ്ങള്‍ വഴി വിജയ് തന്നെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. മുദ്രാവാക്യം വിളിക്കുന്ന ആള്‍ക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കുന്ന വിജയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ,ബോബി ഡ്യോള്‍, മമിതാ ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി,പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lucifer 3: മൂന്നാം ഭാഗം നിലവില്‍ തീരുമാനിച്ചിട്ടുണ്ട്, എംപുരാന്‍ ഒരു സ്റ്റാന്‍ഡ് അലോണ്‍ ഫിലിം, ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല: മുരളീ ഗോപി