Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയത്തില്‍ വിജയ്, എന്തായിരിക്കും കീര്‍ത്തി സുരേഷിന് ചെയ്യാനുണ്ടാവുക?

രാഷ്ട്രീയത്തില്‍ വിജയ്, എന്തായിരിക്കും കീര്‍ത്തി സുരേഷിന് ചെയ്യാനുണ്ടാവുക?
, ചൊവ്വ, 22 മെയ് 2018 (11:17 IST)
ദളപതി വിജയ് തന്‍റെ രാഷ്ട്രീയം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ജനപക്ഷ രാഷ്ട്രീയമായിരിക്കുമെന്ന് ഉറപ്പാണ്. സിനിമയില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രാഷ്ട്രീയം തന്നെയായിരിക്കും തനിക്കുമുള്ളതെന്നാണ് വിജയ് പറയാതെ പറയുന്നത്.
 
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഹൈലൈറ്റായ ഒരു രാഷ്ട്രീയ രംഗമാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കീര്‍ത്തി സുരേഷാണ് ഈ സിനിമയിലെ നായിക. വരലക്ഷ്മി ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാധാ രവി, യോഗി ബാബു തുടങ്ങിയവര്‍ക്കും മികച്ച വേഷമാണ്. സണ്‍ പിക്ചേഴ്സാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത്.
 
എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമ പൂര്‍ണമായും ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും. മലയാളത്തിന്‍റെ പ്രിയപ്പെട്ട ക്യാമറാമാന്‍ ഗിരീഷ് ദാമോദറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
 
ആദ്യ രണ്ട് ഷെഡ്യൂളും സൂപ്പര്‍കാര്‍ വേഗതയില്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ ചിത്രീകരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അമേരിക്കയില്‍ ചിത്രീകരണം നടത്താനും മുരുഗദോസ് പദ്ധതിയിടുന്നുണ്ട്. 
 
നവംബര്‍ ഏഴിന് ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. തുപ്പാക്കി, കത്തി തുടങ്ങിയ സിനിമകളുടെ പാതയില്‍ തന്നെ ഒരു സ്റ്റൈലിഷ് സിനിമയാണ് മുരുഗദോസും ദളപതിയും പ്ലാന്‍ ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് മുഖമുണ്ട് മമ്മൂട്ടിക്ക്, ഒന്ന് സത്യത്തിന്‍റെയും നീതിയുടെയും; രണ്ട് പ്രതികാരത്തിന്‍റെയും പകയുടെയും!