Publish Date: Tue, 29 Jun 2021 (15:17 IST)
Updated Date: Tue, 29 Jun 2021 (15:19 IST)
മലയാളത്തിലെ എന്നല്ല തെന്നിന്ത്യയിലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. ഇപ്പോളിതാ നസ്രിയ പങ്കുവെച്ച മറ്റൊരു ചിത്രം കൂടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
പാർട്‌ണർ എന്ന ക്യാപ്ഷനോടെയാണ് ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്‌ത്രങ്ങളണിഞ്ഞ് ആഘോഷത്തിന്റെ മൂഡിലാണ് താരങ്ങൾ രണ്ടുപേരും. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.