Webdunia - Bharat's app for daily news and videos

Install App

Fahadh Faasil: 'എനിക്ക് വാട്സാപ്പില്ല, ഒരു കൊല്ലമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല': ഫഹദ് ഫാസിൽ പറയുന്നു

ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫോൺ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.

നിഹാരിക കെ.എസ്
വ്യാഴം, 24 ജൂലൈ 2025 (11:42 IST)
നടൻ ഫഹദ് ഫാസിലിന്റെ കയ്യിലുള്ള കുഞ്ഞൻ ഫോൺ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകം സ്മാർട്ട്‌ഫോണിലേക്ക് ചുരുങ്ങുന്ന കാലത്തും ഫഹദ് കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നതെന്നത് ആരാധകർ ചൂണ്ടിക്കാട്ടി. ഇത് പലർക്കും കൗതുകമായിരുന്നു. എന്നാൽ ഫഹദ് പറയുന്നത് രണ്ട് വർഷത്തിനുള്ളിൽ തന്നെ ബന്ധപ്പെടാനുള്ള ഏകമാർഗ്ഗം ഇ-മെയിൽ ആകുമെന്നാണ്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫോൺ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.
 
''കഴിഞ്ഞ ഒരു വർഷമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. രണ്ട് വർഷത്തിനുള്ളിൽ ഇ-മെയിലിൽ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ എന്നൊരു അവസ്ഥയിലേക്ക് എത്തണം. അതാണ് ലക്ഷ്യം. എനിക്ക് വാട്‌സ് ആപ്പുമില്ല. സ്മാർട്ട് ഫോൺ കൊണ്ട് ഉപയോഗമില്ലെന്നല്ല. എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കേണ്ടി വരും. 
 
പക്ഷെ അതിന് ഞാൻ വേറൊരു പ്രോസസ് കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണില്ലാതെ എങ്ങനെ കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന കാലമുണ്ട്. ഫെയ്‌സ്ബുക്കിലുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു. കമന്റിന് മറുപടി നൽകാനൊന്നും അറിയില്ലായിരുന്നു. എന്റെ വീടിന്റെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ സൂക്ഷിക്കാറുണ്ട്. വ്യക്തി ജീവിതത്തിലെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ നോക്കാറുണ്ട്', ഫഹദ് പറയുന്നു.
 
സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുമ്പോൾ ജെൻസിയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യത്തിനും ഫഹദ് ഫാസിൽ മറുപടി പറയുന്നുണ്ട്. ഒരിക്കലുമില്ല. എന്ന് ഞാൻ മോശം സിനിമകൾ ചെയ്തു തുടങ്ങുന്നുവോ അപ്പോൾ മാത്രമാകും അവർക്ക് അനന്യനാവുക. നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

അടുത്ത ലേഖനം
Show comments