Fahad Fasil: സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ
തമിഴിൽ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ.
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ അഭിനയത്തിന്റെ ആരാധകരാണ് ഏവരും. മലയാള സിനിമയിൽ തന്നെ ഫഹദിന്റെ ആരാധകരുണ്ട്. ഇപ്പോൾ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നിറസാന്നിധ്യമായി മാറുകയാണ് അദ്ദേഹം. തമിഴിൽ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ. വടിവേലുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ അമല്‍ നീരദിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത സീസൺ തനിക്ക് റീമേക്ക് ചെയ്ത് കാണാൻ ആഗ്രഹമുണ്ടെന്ന് ഫഹദ് പറയുന്നു.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ഫഹദ് വെളിപ്പെടുത്തിയത്. സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞ ചിത്രങ്ങള്‍ ഇവയാണ്.
1. മിലി (ഹൃഷികേശ് മുഖര്‍ജിയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ നായകനായി 1975 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം)
2. ജോണി (രജനികാന്തിനെ നായകനാക്കി മഹേന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം, 1980)
3. സീസണ്‍ (മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത മലയാള ചിത്രം, 1989)
4. മലേന (ഇറ്റാലിയന്‍ സംവിധായകന്‍ ജുസെപ്പെ തൊര്‍ണത്തോറെ ഒരുക്കിയ ചിത്രം, 2000)
5. ഇല്‍ പോസ്റ്റിനോ: ദി പോസ്റ്റ്മാന്‍ (മൈക്കള്‍ റാഡ്ഫോര്‍ഡ് സംവിധാനം ചെയ്ത ചിത്രം, 1994)