Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസില്‍ ചിത്രം കോര്‍ട്ട് റൂം ഡ്രാമയല്ല, പക്ഷേ കോടതിയുണ്ട്: ജീത്തു ജോസഫ്

നേര് സിനിമയുടെ വന്‍ വിജയത്തിനു ശേഷമാണ് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒന്നിക്കുന്നത്

Jeethu Joseph - Fahad Faasil Movie

രേണുക വേണു

, ബുധന്‍, 21 ഓഗസ്റ്റ് 2024 (10:16 IST)
ഫഹദ് ഫാസിലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തി ജീത്തു ജോസഫ്. നേര് പോലെ പൂര്‍ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായിരിക്കില്ല ഫഹദ് ഫാസില്‍ ചിത്രമെന്ന് ജീത്തു പറഞ്ഞു. ശാന്തി (ശാന്തി മായാദേവി) തന്നെയാണ് തിരക്കഥ എഴുതുന്നത്. സിനിമയില്‍ കോടതിയും നിയമ പരിപാടികളും ഉണ്ടെങ്കിലും പൂര്‍ണമായി കോര്‍ട്ട് റൂം ഡ്രാമയെന്ന് പറയാന്‍ പറ്റില്ല. യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്നെയാണ് സിനിമ ചെയ്യുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. 
 
നേര് സിനിമയുടെ വന്‍ വിജയത്തിനു ശേഷമാണ് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒന്നിക്കുന്നത്. ശാന്തി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയായിരുന്നു നേര്. ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം ജീത്തുവിന്റെ 'നുണക്കുഴി' എന്ന സിനിമ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കോമഡി ത്രില്ലറായ ചിത്രത്തില്‍ ബേസില്‍ ജോസഫും ഗ്രേസ് ആന്റണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് വെറും 'വാഴ'യല്ല, ഗോള്‍ഡന്‍ വാഴ; കോടികള്‍ സ്വന്തമാക്കി സൂപ്പര്‍ഹിറ്റിലേക്ക്