ഇത് വെറും 'വാഴ'യല്ല, ഗോള്‍ഡന്‍ വാഴ; കോടികള്‍ സ്വന്തമാക്കി സൂപ്പര്‍ഹിറ്റിലേക്ക്
						
		
						
				
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്തു ആറാം ദിവസമായ ഇന്നലെ 1.43 കോടി ഇന്ത്യയില്‍ നിന്നു മാത്രം കളക്ട് ചെയ്യാന്‍ സിനിമയ്ക്കു സാധിച്ചു
			
		          
	  
	
		
										
								
																	ബോക്‌സ്ഓഫീസില്‍ തരംഗമായി 'വാഴ - ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്'. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 15 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. കേരള ബോക്‌സ്ഓഫീസില്‍ 10 കോടിക്ക് അടുത്താണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്തു ആറാം ദിവസമായ ഇന്നലെ 1.43 കോടി ഇന്ത്യയില്‍ നിന്നു മാത്രം കളക്ട് ചെയ്യാന്‍ സിനിമയ്ക്കു സാധിച്ചു. റിലീസിനു ശേഷം ഒരു ദിവസം പോലും വാഴയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ ഒരു കോടിയില്‍ താഴ്ന്നിട്ടില്ല. ആറ് ദിവസം കൊണ്ട് 9.33 കോടിയാണ് വാഴയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഈ വാരാന്ത്യത്തോടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. 
 
									
										
								
																	
	 
	വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴയില്‍ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, അനുരാജ്, സാഫ്ബോയ്, ഹാഷിര്‍, അന്‍ഷിദ് അനു, ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.