വിജയിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചാല്‍ പണി കിട്ടും! മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയക്കം

കെ ആര്‍ അനൂപ്
വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:18 IST)
നടന്‍ വിജയമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ നിയമം നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം.   
 
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി വിജയ് സഖ്യം ഉണ്ടാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ആയിരുന്നു മധുരയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.വിജയ് മക്കള്‍ ഇയക്കത്തിന്റെ ചുമതലക്കാര്‍ എന്ന പേരില്‍ ചിലയാളുകളുടെ പേരുകളും പോസ്റ്ററില്‍ ഉണ്ടായിരുന്നു. 
 
എന്നാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട പേരുകള്‍ തങ്ങളുടെ സംഘടനയില്‍ ഉള്ള ആളുകളുടെ അല്ലെന്ന് ആനന്ദ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

അടുത്ത ലേഖനം
Show comments