Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയ സുഹൃത്തിന്റെ ശവമഞ്ചം തോളിലേറ്റി നിവിന്‍ പോളി; ജന്മദിന ദിവസത്തില്‍ തീരാനഷ്ടം !

Nivin Pauly Friend death
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (12:24 IST)
നടന്‍ നിവിന്‍ പോളിയുടെ 39-ാം ജന്മദിനമായിരുന്നു ഇന്നലെ. എന്നാല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കാന്‍ താരത്തിനു സാധിച്ചില്ല. പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് നിവിനെ മാനസികമായി തളര്‍ത്തി. ബാല്യകാലം മുതല്‍ നിവിന്റെ അടുത്ത സുഹൃത്തായിരുന്ന നെവിന്‍ ചെറിയാന്‍ ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന നിവിന്‍ വിപ്രോ ടെക്‌നോളജിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. നടന്‍ സിജു വില്‍സന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നെവിന്‍. 

webdunia
 
സുഹൃത്തിന്റെ മരണവാര്‍ത്ത അറിയുമ്പോള്‍ നിവിന്‍ പോളി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പാലക്കാട് ആയിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ താരം എറണാകുളത്ത് എത്തി. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് മൃതസംസ്‌കാര ചടങ്ങുകളില്‍ കൂടി പങ്കെടുത്താണ് നിവിന്‍ പിന്നീട് മടങ്ങിയത്. ആലുവ സെയ്ന്റ് ഡൊമിനിക് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ആയിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍. 
 
നിറകണ്ണുകളോടെയാണ് നിവിന്‍ പ്രിയ സുഹൃത്തിനെ യാത്രയാക്കിയത്. അന്ത്യചുംബനം നല്‍കിയും ശവമഞ്ചം തോളിലേറ്റിയും നിവിന്‍ പ്രിയ സുഹൃത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ശവസംസ്‌കാരത്തിനിടെ പലപ്പോഴും സങ്കടം സഹിക്കാന്‍ കഴിയാതെ നിവിന്‍ വിതുമ്പി. 
webdunia
 
ജന്മദിനത്തില്‍ തന്നെ നിവിനെ തേടി ഇങ്ങനെയൊരു ദുഃഖവാര്‍ത്ത എത്തിയതില്‍ ആരാധകര്‍ക്കും വലിയ വിഷമമുണ്ട്. പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ നിവിന് വേഗം സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. സുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് ജന്മദിനത്തോട് അനുബന്ധിച്ചുള്ള പുതിയ സിനിമകളുടെ പ്രഖ്യാപനം നിവിന്‍ നീട്ടിവെച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാളികപ്പുറം' ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍ ചിത്രം, പുതിയ വിവരങ്ങള്‍