Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലക്ഷ്മി മിണ്ടാറില്ല, വിളിച്ചാൽ എടുക്കില്ല': ബാലഭാസ്‌കറിന്റേത് കൊലപാതകമെന്ന് ആവർത്തിച്ച് അച്ഛന്‍

Father said Balabhaskar's death was not an accident

നിഹാരിക കെ എസ്

, വെള്ളി, 29 നവം‌ബര്‍ 2024 (17:16 IST)
മലയാളികളുടെ മനസിൽ എന്നും ഇടംപിടിച്ചിരിക്കുന്ന വയലിനിസ്റ്റ് ആണ് ബാല ഭാസ്‌കർ. 2018 സെപ്തംബര്‍ 25 ന് ഉണ്ടായ കാർ അപകടവും ബാലയും മകളും മരിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നത് അത്ര കണ്ട് അദ്ദേഹം മലയാളികളുടെ മനസിനെ വശീകരിച്ചിരിക്കുന്നത് കൊണ്ടാണ്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ കാര്യങ്ങൾ വിവാദത്തിലേക്ക് വഴി തെളിച്ചു.
 
സംഭവം സി.ബി.ഐ വരെ അന്വേഷിച്ചെങ്കിലും അപകടമരണത്തിനപ്പുറം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ബാലയുടെ മരണം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ സികെ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരേയും തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും എങ്ങും തൊടാത്ത റിപ്പോര്‍ട്ടാണ് സിബിഐ നല്‍കിയത് എന്നും പറഞ്ഞ അദ്ദേഹം, കള്ളക്കടത്ത് സംഘത്തിന്റെ സമ്മര്‍ദ്ധത്തിന് സി.ബി.ഐ വഴങ്ങിയെന്നാണ് ആരോപിക്കുന്നത്.
 
പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഉണ്ണിയുടെ പ്രതികരണം. അര്‍ജുന്‍ നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്നും ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പിതാവ് ആരോപിക്കുന്നുണ്ട്.
 
അതേസമയം ബാലഭാസ്‌കറിന്റെ ലക്ഷ്മിയുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും ഉണ്ണി പറയുന്നുണ്ട്. ലക്ഷ്മി തങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് ഉണ്ണി പറയുന്നത്. വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വഴക്കൊന്നും ഉണ്ടായിട്ടില്ല ഞങ്ങള്‍ തമ്മില്‍. എതിര്‍പ്പുണ്ടാകേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടി