Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതോടെ അച്ഛന് ഒട്ടും വയ്യാതായി'; അവസാനകാലത്ത് കുതിരവട്ടം പപ്പു അഭിനയിച്ച സിനിമകളെക്കുറിച്ച് മകന്‍ ബിനു പപ്പു

'Father was not at all sick with that'; Son Binu Pappu about films starring Kuthiravattam Pappu lately

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഓഗസ്റ്റ് 2024 (08:07 IST)
അവസാനകാലത്ത് ശരീരത്തിന് വയ്യാത്ത സമയത്തും അഭിനയിക്കണമെന്ന് ആഗ്രഹം ഉള്ളില്‍ വെച്ച് കുതിരവട്ടം പപ്പു ചെയ്ത സിനിമകളെക്കുറിച്ച് പറയുകയാണെങ്കില്‍ ബിനു പപ്പു.സുന്ദരക്കില്ലാടി എന്ന സിനിമയ്ക്ക് ശേഷമാണ് അച്ഛന് സുഖമില്ലാത്തതെന്നും അതിനുശേഷം സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ഒരു ദിവസം അദ്ദേഹം അഭിനയിച്ചിരുന്നു എന്നും ബിനു പറയുന്നു. കലാഭവന്‍ മണി കഥാപാത്രം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് കുതിരവട്ടം പപ്പു ആയിരുന്നു.
 
'മമ്മൂക്കയുടെ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയ്ക്ക് ശേഷം ഒട്ടും വയ്യാത്തിരുന്നിട്ടും സത്യന്‍ അന്തിക്കാട് സാറിന്റെ ജയറാം നായകനായ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന്‍ പോയിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അച്ഛന്‍ അന്ന് പോയത്. ആ സമയത്ത് സത്യത്തില്‍ അച്ഛന് തീരെ വയ്യായിരുന്നു. പക്ഷേ പ്രശ്‌നം എന്തെന്നാല്‍ അച്ഛന് ശരീരത്തിന് വയ്യാത്തത് സ്വയം മനസ്സിലാകില്ലായിരുന്നു. അഭിനയിക്കണമെന്ന് മാത്രമേ അദ്ദേഹത്തിന് മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.
webdunia
 
 ഇതിനിടയില്‍ ലാല്‍ജോസില്‍ സാറിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. സുന്ദരക്കില്ലാടി എന്ന സിനിമയ്ക്ക് ശേഷമാണ് അച്ഛന് സുഖമില്ലാത്തത്. സുന്ദരക്കില്ലാടിയുടെ പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ നിന്ന് അച്ഛന്‍ നേരെ പോകുന്നത് സമ്മര്‍ ഇന്‍ ബത്ലഹേമിലാണ്.അതില്‍ മണിച്ചേട്ടന്‍ ചെയ്ത കഥാപാത്രം അച്ഛന്‍ ചെയ്യേണ്ടതായിരുന്നു. അച്ഛന്‍ അവിടെ പോയി ഒരു ദിവസം അഭിനയിച്ചിരുന്നു. അതിനുശേഷം തിരിച്ചുവരികയായിരുന്നു. ആദ്യം തന്നെ സോങ്‌സ് ആയിരുന്നു എടുത്തിരുന്നത്. പാട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞതും അച്ഛനും ഒട്ടും വയ്യാതായി. അത്രയ്ക്ക് വയ്യാത്തത് കൊണ്ടാണ് അച്ഛന്‍ അന്ന് തിരികെ വന്നത്. അതിനുശേഷമാണ് തീരെ വയ്യാതാകുന്നത്',- ബിനു പപ്പു പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളരെ കുറച്ചുപേർക്ക് മാത്രമേ അക്കാര്യം അറിയുള്ളൂ... വെളിപ്പെടുത്തലുമായി നടി നിഖില വിമൽ