ഉണ്ണി മുകുന്ദൻ പറഞ്ഞതെല്ലാം കള്ളം? ചർച്ചകൾക്കൊടുവിൽ മുൻ മാനേജരുമായുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

നാലു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്.

നിഹാരിക കെ.എസ്
ഞായര്‍, 8 ജൂണ്‍ 2025 (08:01 IST)
നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫെഫ്ക. അമ്മയും ഫെഫ്കയും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. നാലു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആണ് പ്രശ്നം പരിഹരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. 
 
അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചർച്ചയ്ക്ക് നേതൃത്വം നൽകി. വിപിൻ മാനേജർ ആയിരുന്നില്ലയെന്നും, വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ചർച്ചയ്ക്കുശേഷം സംഘടനകൾ പറഞ്ഞു. 
 
അതേസമയം വിപിൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതിൽ ഇടപെടില്ല എന്നും സംഘടനകൾ വ്യക്തമാക്കി. നടൻ ഉണ്ണി മുകുന്ദൻ മർദിച്ചു എന്നാരോപിച്ചാണ് വിപിൻ ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

Sabarimala: ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി വൻ തട്ടിപ്പ് നടത്തിയതായി വിജിലൻസ് റിപ്പോർട്ട്

Kolkata Rape: 'കൂടുതൽ പേരെ ഫോൺ ചെയ്തുവരുത്തി'; കൊൽക്കത്ത കൂട്ടബലാത്സംഗക്കേസിൽ മൂന്ന് പേർ പിടിയിൽ

Suresh Gopi: 'എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം'; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്ന് സുരേഷ് ഗോപി

Actor Aryan Khan Sameer Wankhede: 'പാകിസ്താനിൽ നിന്നും ഭീഷണി'; ആര്യൻ ഖാന്റെ സീരിസിന് പിന്നാലെ ഭീഷണിയെന്ന് സമീർ വാങ്കഡെ

അടുത്ത ലേഖനം
Show comments