Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടന്‍മാര്‍ പൃഥ്വിരാജും ബിജു മേനോനും, സുരഭി ലക്ഷ്മിയും സംയുക്ത മേനോനും മികച്ച നടിമാര്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച സിനിമ; ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച നടന്‍മാര്‍ പൃഥ്വിരാജും ബിജു മേനോനും, സുരഭി ലക്ഷ്മിയും സംയുക്ത മേനോനും മികച്ച നടിമാര്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച സിനിമ; ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (12:47 IST)
45-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ആണ് മികച്ച സിനിമ. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍, സിനിമ: 'എന്നിവര്‍'
 
അയ്യപ്പനും കോശിയും സിനിമയിലെ അഭിനയത്തിനു പൃഥ്വിരാജും ബിജു മേനോനും മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. ജ്വാലമുഖിയിലെ അഭിനയത്തിനു സുരഭി ലക്ഷ്മിയും വൂള്‍ഫ്, ആണും പെണ്ണും എന്നീ സിനിമകളിലെ അഭിനയത്തിനു സംയുക്ത മേനോനും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരത്തിനു അര്‍ഹരായി. 
 
സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കെ.ജി.ജോര്‍ജ്ജിനെ ചലച്ചിത്ര രത്ന പുരസ്‌കാരം നല്‍കി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹരായി.
 
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സച്ചിക്ക്, അയ്യപ്പനും കോശിയുമാണ് സിനിമ. അമല്‍ നീരദ് ആണ് മികച്ച ഛായാഗ്രഹകന്‍, സിനിമ: ട്രാന്‍സ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭുവിന്റെ 'മാഡി എന്ന മാധവന്‍' വരുന്നു, അഞ്ച് ഭാഷകളിലായി റിലീസ് , മോഷന്‍ പോസ്റ്റര്‍