Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fish Venkat: തെലുങ്ക് നടൻ ഫിഷ് വെങ്കട്ട് അന്തരിച്ചു

ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്.

Fish Venkat

നിഹാരിക കെ.എസ്

, ശനി, 19 ജൂലൈ 2025 (10:27 IST)
ഹൈദരബാദ്: തെലുഗു നടൻ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. 
 
തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. ദിൽ, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
 
ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശുപാർശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാൻ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകൾ എത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തിൽ 'കുഷി' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്. ബണ്ണി, അദുർസ്, ധീ, മിറാപകായ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലും വെങ്കട്ട് അഭിനയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal in Bha Bha Ba: 'അങ്ങനെ ആ ലുക്കും പുറത്ത്'; കുറ്റിത്താടി, പിരിച്ചുവെച്ച മീശ