Select Your Language

Notifications

webdunia
webdunia
webdunia
webdunia

Surya: 'കിട്ടാതെ പോയ പ്രണയം, എന്നെ ഞരമ്പ് രോ​ഗിയാക്കി; സൂര്യ മേനോൻ

സഹമത്സരാർത്ഥിയും നടനുമായ മണിക്കുട്ടനോട് സൂര്യ പ്രണയം തുറന്നു പറഞ്ഞിരുന്നു

Surya

നിഹാരിക കെ.എസ്

, വെള്ളി, 18 ജൂലൈ 2025 (16:53 IST)
ബി​ഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് മോഡൽ സൂര്യ മേനോൻ. ഷോയിൽ ആയിരുന്ന സമയത്ത് സഹമത്സരാർത്ഥിയും നടനുമായ മണിക്കുട്ടനോട് സൂര്യ പ്രണയം തുറന്നു പറഞ്ഞിരുന്നു. എന്നാൽ, മണിക്കുട്ടൻ ഇത് നിരസിക്കുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ തനിക്ക് ഒരു നഷ്ടപ്രണയമെ ഉണ്ടായിട്ടുള്ളൂവെന്നും അത് ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നുമാണ് സൂര്യ പറയുന്നത്.
 
"എന്റെ നഷ്ടപ്രണയം ഏതാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ ഒരു ചോദ്യവും ആവശ്യമില്ല. കിട്ടാതെ പോയ പ്രണയം ഒന്നെ ഉള്ളൂ. കല്യാണം നല്ലത് വരുന്നുണ്ടെങ്കിൽ നോക്കും. കല്യാണം നടന്നില്ലെങ്കിലും വിഷമമൊന്നും ഇല്ല. കല്യാണം എന്നത് യോ​ഗമല്ല. തലവര എന്നൊന്നുണ്ട്. അതുണ്ടെങ്കിൽ നടക്കും ഇല്ലെങ്കിൽ ഇല്ല. ഞാൻ പ്രണയിച്ച ആളെ കാണാൻ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഞാനായിട്ട് ഒഴിഞ്ഞ് മാറിയതാണ്. 
 
എന്നെ ഞരമ്പ് ​രോ​ഗിയായി എല്ലാവരും ചിത്രീകരിച്ചു. പക്ഷേ ഞാനങ്ങനെ ഒരാളല്ല. ഒരാളോട് ഇഷ്ടം തോന്നി. അത് തുറന്നു പറഞ്ഞു. അത്രേയുള്ളൂ. അത് തെറ്റായിട്ടൊന്നും എനിക്ക് തോന്നിയില്ല. പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഞാൻ പുറകെ നടക്കുന്നൊരാളായി ചിത്രീകരിക്കപ്പെട്ടു. ഒരിടത്ത് അടച്ചിട്ട് കിടക്കുമ്പോൾ, ഒരാൾ കെയർ ചെയ്യുമ്പോൾ ഇഷ്ടം തോന്നും. കണ്ടവരെ തന്നെ കണ്ടോണ്ടിരിക്കുമ്പോൾ പ്രണയം തോന്നും', എന്നും സൂര്യ പറയുന്നു.
 
ഭാവി വരന് വേണ്ട ​ഗുണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, "നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. ആഗ്രഹിക്കുന്നത് കിട്ടണമെന്നില്ലല്ലോ. ഇപ്പോഴത്തെ കാലഘട്ടമല്ലേ. പഴയപോലെ സത്യസന്ധതയൊന്നും ആളുകൾക്കില്ല. ഇമോഷണലി ഭയങ്കര വീക്ക് ആയിട്ടുള്ള ആളാണ് ഞാൻ. പെട്ടെന്ന് സങ്കടം വരും. അതൊക്കെ അം​ഗീകരിക്കുന്ന ഒരാളായിരിക്കണം. ഇപ്പോൾ അവിഹിതത്തിന്റേയും സിറ്റുവേഷൻഷിപ്പിന്റേയും അങ്ങനെ കുറേ ഷിപ്പുകളുടെ കാലമാണല്ലോ. ഞാനൊക്കെ നയന്റീസിലുള്ളതാണ്. അതുകൊണ്ട് ഇതൊന്നും എൻജോയ് ചെയ്യാൻ തോന്നാറില്ല", എന്നായിരുന്നു സൂര്യ മറുപടി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് ആ സിനിമ ചെയ്തു? ഒടുവിൽ കാരണം പറഞ്ഞ് മീര ജാസ്മിൻ