Webdunia - Bharat's app for daily news and videos

Install App

ഒന്നാമന് 800 കോടി, വന്മരങ്ങളെ വെട്ടി മോഹൻലാൽ; ഈ വർഷം പണം വാരിയ അഞ്ച് ഇന്ത്യൻ സിനിമകൾ

2025ൽ ഇതുവരെ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ മികച്ച കളക്ഷൻ നേടിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

നിഹാരിക കെ.എസ്
തിങ്കള്‍, 12 മെയ് 2025 (10:20 IST)
മലയാള സിനിമയിലെ ബോക്സ് ഓഫീസ് കിംഗ് ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, മോഹൻലാൽ. ആദ്യ നൂറ് കോടിയും 200 കോടിയും ഒക്കെ മോഹൻലാലിന്റെ പേരിലാണ്. മോഹൻലാൽ ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ നായകൻ കൂടിയാണ്.

ഒരു മാസത്തിന്റെ ​ഗ്യാപ്പിൽ രണ്ട് 200 കോടി ക്ലബ്ബ് സിനിമകളാണ് മോഹൻലാലിന്റേതായി ലഭിച്ചിരിക്കുന്നത്. ഒന്ന് എമ്പുരാൻ മറ്റൊന്ന് തുടരും. 2025ൽ ഇതുവരെ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ മികച്ച കളക്ഷൻ നേടിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. 
 
ലിസ്റ്റിൽ മൊവ്വാഹൻലാലയന്റെതായി രണ്ട് സിനിമകളാണ് ഉള്ളത്. അതും അജിത്ത് കുമാർ, രാം ചരൺ എന്നിവരുടെ ബി​ഗ് ബജറ്റ് പടങ്ങളെ മറികടന്ന്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഒരു ബോളിവുഡ് സിനിമയാണ്. വിക്കി കൗശൽ നായകനായി എത്തിയ ഛാവ ആണ് ആ ചിത്രം. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 807.88 കോടിയാണ് ഛാവയുടെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ. 
 
രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ എമ്പുരാൻ ആണ്. 265 കോടിയാണ് പടത്തിന്റെ കളക്ഷൻ. ബിസിനസ് എല്ലാം ചേർത്ത് 325 കോടി ആകെ എമ്പുരാൻ നേടി. ഇന്റസ്ട്രി ഹിറ്റായി മാറിയ എമ്പുരാൻ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ലിസ്റ്റിലെ മൂന്നാമൻ തെലുങ്ക് പടം സംക്രാന്തികി വസ്തുനാം ആണ്. വെങ്കിടേഷ് നായകനായെത്തിയ ചിത്രം 255.2 കോടി രൂപയാണ് നേടിയത്. 
 
നാലാമത് അജിത്ത് കുമാർ പടം ​ഗുഡ് ബാഡ് അ​ഗ്ലിയാണ്. 246 കോടിയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർന്മാർ പറയുന്നത്. തൊട്ട് പിന്നിൽ തുടരും ആണ്. 200 കോടിയോളം ആണ് ഈ മോഹൻലാൽ പടത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. റിലീസ് ചെയ്ത് പതിനെട്ടാം ദിവസമാണ് ഇന്ന്. വരും ദിവസങ്ങളിൽ മുന്നിലുള്ള സിനിമകളെ തുടരും മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. അഞ്ചാം സ്ഥാനത്ത് രാം ചരണിന്റെ ​ഗെയിം ചെയ്ഞ്ചർ ആണ്. ഷങ്കർ സംവിധാനം ചെയ്ത ചിത്രം 185.50 കോടിയാണ് ആകെ നേടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്‍

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

അടുത്ത ലേഖനം
Show comments