മലയാള സിനിമയിലെ യുവനിരയിലെ പ്രധാനിയാണ് നിവിൻ പോളി. അടുത്ത സൂപ്പർസ്റ്റാർ എന്ന് വരെ പ്രഖ്യാപിച്ചിരുന്നു. പ്രേമത്തിന് ശേഷം കരിയറിൽ വലിയ ഹിറ്റുകൾ സമ്മാനിക്കാൻ നിവിന് കഴിയുമെന്ന് പലരും കരുതി. എന്നാൽ, മൂത്തോന് ശേഷമിറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. തുടർച്ചയായി നാല് സിനിമകൾ നൂറ് ദിവസം പിന്നിട്ട നായകൻ ഇന്ന് ഹിറ്റ് കണ്ടെത്താൻ കഷ്ടപ്പെടുകയാണ്.
കോവിഡിന് ശേഷം നിവിൻ പോളിയുടേതായി തിയേറ്ററിലെത്തിയ സിനിമകളൊന്നും വിജയം കണ്ടിട്ടില്ല. എത്ര പരാജയം ഏറ്റുവാങ്ങിയാലും ഒരുനാൾ നിവിൻ പോളി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രേക്ഷകർ ഇപ്പോഴും കരുതുന്നത്. നിവിൻ പോളിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല
നിവിൻ പോളിയുടേതായി നിരവധി സിനിമകൾ ഇപ്പോൾ അണിറയിലുണ്ട്. എന്നാൽ സമീപകാലത്തായി പ്രഖ്യാപിക്കെപ്പട്ട പല നിവിൻ പോളി സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നിവിൻ പോളിയുടേതായി പ്രഖ്യാപിച്ച ഏഴ് സിനിമകളിൽ അഞ്ച് സിനിമകളും ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവയുടെ പോസ്റ്ററുകളും നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, താരം, ബിസ്മി സ്‌പെഷ്യൽ, ഡോൾബി ദിനേശൻ, ശേഖരവർമ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിൻ പോളി പിൻവലിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിലാണ് ആരാധകർ. വളരെ നേരത്തെ പ്രഖ്യാപിക്കുകയും, ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന സിനിമകളാണ് ഇതെല്ലാം.
അതേസമയം, കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ തന്റെ സേഫ് സോണിലുള്ള സിനിമകൾ ചെയ്ത് തിരികെ വരാനാണ് ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. നിവിൻ പോളിയുടേതായി ഒരുങ്ങുന്ന സിനിമകളിലൊന്ന് സർവ്വം മായ ആണ്. പിന്നാലെ ഗിരീഷ് എഡി ഒരുക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഒരുങ്ങുന്നുണ്ട്. നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ഡിയർ സ്റ്റുഡൻസും ഈ ലിസ്റ്റിൽ ഉണ്ട്. പോസ്റ്റീവ് റിപ്പോർട്ട് ലഭിക്കുന്ന ഒരൊറ്റ സിനിമയ്ക്കായ് നിവിൻ പോളിയെ പോലെ തന്നെ ആരാധകരും കാത്തിരിക്കുകയാണ്.