Webdunia - Bharat's app for daily news and videos

Install App

Malayalam Movie Releases Today: നരിവേട്ട, ഉജ്ജ്വലൻ, ആസാദി.. മലയാളത്തിൽ ഇന്ന് റിലീസ് ചെയ്യുന്നത് 6 സിനിമകൾ!

ഒരു നാട്ടിന്‍പുറത്തെ കുറ്റാന്വേഷണ കഥയാകും ഡിറ്റക്റ്റീവ് ഉജ്ജ്വലനില്‍ പറയുക.

അഭിറാം മനോഹർ
വെള്ളി, 23 മെയ് 2025 (10:02 IST)
From Narivetta to Azadi Malayalam Movie Releases Today
ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് 6 സിനിമകള്‍. ടൊവിനോ തോമസ് ചിത്രമായ നരിവേട്ടയും ധ്യാന്‍ ശ്രീനിവാസന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ഡിറ്റക്ടീവ് ഉജ്ജ്വലനും അടക്കം 6 സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രമായ തുടരും റിലീസ് ചെയ്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്.
 
 അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസും ചേരനും പ്രിയംവദ കൃഷ്ണനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന നരിവേട്ട കേരളത്തിലെ ആദിവാസി സമരങ്ങളുടെ കഥയാണ് പറയുന്നത്.അതേസമയം ഒരു നാട്ടിന്‍പുറത്തെ കുറ്റാന്വേഷണ കഥയാകും ഡിറ്റക്റ്റീവ് ഉജ്ജ്വലനില്‍ പറയുക. മിന്നല്‍ മുരളിയുമായി സിനിമയ്ക്ക് ബന്ധമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
 
 ശ്രാനാഥ് ഭാസി,ഷൈജു കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആസാദി. ടിനി ടോം, നന്ദ, അന്‍സിബ ഹസന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പോലീസ് ഡേ. ഗോളം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ രഞ്ജിത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ങ്ഡം ഓഫ് കേരള എന്നീ സിനിമകളൂം ഇന്നാണ് റിലീസ് ചെയ്യുന്നത്. ഇന്ദ്രന്‍സ്, അല്‍ഫോണ്‍സ് പുത്രന്‍, ജോണി അന്റണി എന്നിവരും  യുണൈറ്റഡ് കിങ്ങ്ഡം ഓഫ് കേരളയുടെ സ്റ്റാര്‍ കാസ്റ്റിലുണ്ട്. ഗിന്നസ് പക്രു നായകനായി എത്തുന്ന 916 കുഞ്ഞൂട്ടനാണ് മറ്റൊരു സിനിമ. ടിനി ടോം, രമേശ് കോട്ടയം എന്നിവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

അടുത്ത ലേഖനം
Show comments