Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വർഷത്തിൽ 2 തവണ മരിക്കാനുള്ള ഭാഗ്യമുണ്ടായി, കശ്മീരിൽ മലകയറി കഴിഞ്ഞാണ് എൻ്റെ മരണവാർത്ത അറിയുന്നത്: വ്യാജവാർത്തകളെ ട്രോളി ജി വേണുഗോപാൽ

G Venugopal Death News

അഭിറാം മനോഹർ

, ഞായര്‍, 20 ഏപ്രില്‍ 2025 (12:50 IST)
സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ മരണവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഗായകന്‍ ജി വേണുഗോപാല്‍. സമൂഹമാധ്യമങ്ങളിലൂടെ താന്‍ മരണപ്പെട്ടതായുള്ള വാര്‍ത്തയറിഞ്ഞെന്നും ഈ വര്‍ഷം 2 തവണ മരണം തേടിയെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും വ്യാജവാര്‍ത്തകളെ ട്രോളി കൊണ്ട് ജി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
കശ്മീരിലെ സോന്‍മാര്‍ഗ്. ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിങ്ങും മലകയറ്റവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വാര്‍ത്തയറിഞ്ഞതെന്നും ഉടനെ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന പത്രസമ്മേളനം നടത്തേണ്ടി വരുമോ എന്ന് അറിയില്ലെന്നും ജി വേണുഗോപാല്‍ പറയുന്നു
 
 ജി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
 
അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ' ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്....' എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്. 
ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനൊരു സംഭവമെ ഞങ്ങൾ അറിഞ്ഞിട്ടില്ല, വിൻസിയെ തള്ളി സൂത്രവാക്യം സംവിധായകൻ, അന്നേ പറഞ്ഞിരുന്നുവെന്ന് വിൻസി