വണ്ണം വയ്ക്കണോ എന്നത് എന്റെ ഇഷ്ടമല്ലെ, ബോഡി ഷെയ്മിങ് നടത്തിയ മാധ്യമപ്രവര്‍ത്തകനെ നിര്‍ത്തിപൊരിച്ച് ഗൗരി കിഷന്‍

അഭിറാം മനോഹർ
വെള്ളി, 7 നവം‌ബര്‍ 2025 (11:46 IST)
തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നേരിട്ട ബോഡീ ഷെയ്മിങ് ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ഗൗരി കിഷന്‍. തന്റെ പുതിയ സിനിമയായ അദേഴ്‌സിന്റെ പ്രമോഷന്‍ ചടങ്ങിനെത്തിയപ്പോഴാണ് നടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സിനിമയിലെ നടനോടായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഗൗരിയുടെ ഭാരത്തെ പറ്റി ചോദിച്ചത്. 
 
 ഇതോടെ ഈ ചോദ്യം എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുക എന്ന് തിരിച്ചുചോദിച്ചുകൊണ്ട് ഗൗരി ഇടപെടുകയായിരുന്നു. തീരെ ബഹുമാനമില്ലാത്ത ചോദ്യമാണിത്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്റെ ശരീരഭാരം അറിഞ്ഞ് നിങ്ങള്‍ എന്ത് ചെയ്യാന്‍ പോവുകയാണ്. ഞാന്‍ വണ്ണം വെയ്ക്കണോ വേണ്ടയോ എന്നതെല്ലാം എന്റെ ഇഷ്ടമാണ്. നിങ്ങള്‍ ആരുടെയും അംഗീകാരം ആവശ്യമില്ല.
 
 എന്തുകൊണ്ടാണ് നടിമാരോട് മാത്രം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. എനിക്കിത് തമാശയായി തോന്നുന്നില്ല. ബോഡി ഷെയ്മിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലും ചോദിക്കാനില്ല. എന്റെ ശരീരഭാരം എത്രായാണെന്നാണ് അറിയേണ്ടത്. ഇത് ജേണലിസമല്ല ഗൗരി പറഞ്ഞു. അതേസമയം ഗൗരിയുടെ ഈ പ്രതികരണത്തിനെതിരെ പ്രസ്മീറ്റിലെത്തിയ മീഡിയക്കാര്‍ രംഗത്ത് വന്നു. ഗൗരി മാപ്പ് പറയണമെന്ന് മീഡിയക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മാപ്പ് പറയാനാവില്ലെന്ന് താരം വ്യക്തമാക്കി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

അടുത്ത ലേഖനം
Show comments