Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു, ആ നടൻ ഒപ്പം അഭിനയിക്കാൻ തയ്യാറായില്ല: സൊനാക്ഷി സിൻഹ

പ്രായകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു, ആ നടൻ ഒപ്പം അഭിനയിക്കാൻ തയ്യാറായില്ല: സൊനാക്ഷി സിൻഹ

അഭിറാം മനോഹർ

, വെള്ളി, 20 ഡിസം‌ബര്‍ 2024 (15:32 IST)
നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളെന്ന നിലയിലാണ് സിനിമയിലെത്തിയതെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് സൊനാക്ഷി സിന്‍ഹ. പലപ്പോഴും ശരീരഭാരത്തിന്റെ പേരില്‍ പല പരിഹാസങ്ങളും സൊനാക്ഷി ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്നെ കാണാന്‍ കൂടുതല്‍ പ്രായം തോന്നിക്കുന്നതായി പറഞ്ഞ് തനിക്കൊപ്പം അഭിനയിക്കാന്‍ ഒരു മുതിര്‍ന്ന നടന്‍ വിസമ്മതിച്ച അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
സൂമിന് നല്‍കിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാര്‍ക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. മുതിര്‍ന്ന നടന്മാര്‍ 30 വയസിന് താഴെയുള്ള സ്ത്രീകളെ പ്രേമിക്കുന്ന രംഗങ്ങളുണ്ടെങ്കില്‍ പ്രായത്തിന്റെ പേരില്‍ കളിയാക്കപ്പെടാറില്ല. എന്നാല്‍ തനിക്ക് പ്രായം തോന്നുന്നുവെന്ന് പല മുതിര്‍ന്ന നടന്മാരും പറഞ്ഞിട്ടുണ്ടെന്ന് സൊനാക്ഷി പറഞ്ഞു. തന്നേക്കാള്‍ പ്രായം കൂടിയ നടന്മാര്‍ അവരേക്കാള്‍ പ്രായം തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ നന്ദിയുണ്ട്. അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഞാനും ആഗ്ഗ്രഹിക്കുന്നില്ല. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ എപ്പോഴും കഷ്ടപ്പെടുന്നത് സ്ത്രീകളാണെന്നും സൊനാക്ഷി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മകള്‍ക്ക് വേണ്ടിയുള്ള വേഷം കെട്ടൽ, എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്?'; ഐശ്വര്യക്കും അഭിഷേകിനും വിമർശനം