Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുംബന രംഗങ്ങൾ ധനുഷ് നിർബന്ധിച്ച് ഉൾപ്പെടുത്തിയത്; അത് തന്റെ സിനിമയല്ലെന്ന് ഗൗതം വാസുദേവ് മേനോൻ

ചുംബന രംഗങ്ങൾ ധനുഷ് നിർബന്ധിച്ച് ഉൾപ്പെടുത്തിയത്; അത് തന്റെ സിനിമയല്ലെന്ന് ഗൗതം വാസുദേവ് മേനോൻ

നിഹാരിക കെ.എസ്

, ചൊവ്വ, 21 ജനുവരി 2025 (14:40 IST)
2019 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു സംവിധാനം. എന്നാൽ, ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധാകൻ ഗൗതം വാസുദേവ് മേനോൻ. ‘ആ സിനിമ എൻ്റേതല്ല’ എന്നാണ് ഗൗതം വാസുദേവ് മേനോൻ പറയുന്നത്. താൻ സംവിധാനം ചെയ്ത പടം ആണെങ്കിലും നടൻ ധനുഷിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒരുക്കിയ സിനിമയാണ് ‘എന്നെ നോക്കി പായും തോട്ട’ എന്നാണ് ഗൗതം വാസുദേവ് മേനോൻ പറയുന്നത്.
 
ഗലാട്ട പ്ലസിൽ നൽകിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോൻ ആരോപണം ഉന്നയിച്ചത്. ഗൗതം വാസുദേവ് മേനോനോട് സംസാരിക്കുന്നതിനിടെ അവതാരകൻ ‘എന്നെ നോക്കി പായും തോട്ട’യുടെ പേര് പരാമർശിക്കുകയായിരുന്നു. ഇത് കേട്ടതും ഗൗതം വാസുദേവ് മേനോൻ ഇടപെട്ടു. ഏത് സിനിമയെക്കുറിച്ചാണ് പറയുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ അവതാരകനോട് ചോദിച്ചു. സിനിമയുടെ പേര് പറഞ്ഞപ്പോൾ അത് തന്റെ സിനിമയല്ലെന്നും അതിലെ ഒരു പാട്ട് മാത്രമാണ് ഓർമ്മയുള്ളതെന്നുമായിരുന്നു ഗൗതം വാസുദേവ് മേനോൻ്റെ മറുപടി.
 
ഗൗതം വാസുദേവ് മേനോന്റെ ഈ  വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. താൻ സംവിധാനം ചെയ്‌ത സിനിമ എന്തുകൊണ്ടാണ് അദ്ദേഹം തള്ളിപ്പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സിനിമയാണെങ്കിലും യഥാർത്ഥത്തിൽ നടൻ ധനുഷിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒരുക്കിയ സിനിമയാണ് എന്നെ നോക്കി പായും തോട്ട എന്നാണ് ആരോപണം ഉയരുന്നത്. ജിവിഎമ്മിന്റെ കയ്യിലുണ്ടായിരുന്ന സ്‌ക്രിപ്റ്റിൽ ധനുഷ് അനാവശ്യമായ മറ്റങ്ങൾ വരുത്തുകയും ആവശ്യമില്ലാത്ത ചുംബന രംഗങ്ങൾ കുത്തിക്കേറ്റുകയും ചെയ്തു. സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം വാസുദേവ് മേനോൻ എന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ധനുഷ് നിയന്ത്രണം ഏറ്റെടുക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയുകയുമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തള്ളി മറിച്ച കളക്ഷൻ കണക്കുകൾ എല്ലാം ശരിയോ? പുഷ്പ 2 നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌