Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിയറ്റ്‌നാം കോളനിയിലെ 'റാവുത്തര്‍'; നടന്‍ വിജയ രംഗരാജു അന്തരിച്ചു

അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു

Vijaya Ragaraju

രേണുക വേണു

, തിങ്കള്‍, 20 ജനുവരി 2025 (20:39 IST)
Vijaya Ragaraju

സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'വിയറ്റ്‌നാം കോളനി'യിലൂടെ മലയാളികള്‍ക്കു സുപരിചിതനായ തെലുങ്ക് നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികില്‍സ പുരോഗമിക്കുന്നതിനിടെയാണു മരണം.
 
വിയറ്റ്‌നാം കോളനിയില്‍ 'റാവുത്തര്‍' എന്ന വില്ലന്‍ വേഷമാണ് വിജയ രംഗരാജു അവതരിപ്പിച്ചത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപ് എന്ന ചിത്രത്തിലൂടെ ആണ് വിജയ രംഗരാജു പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും അഭിനയിച്ചു. 
 
അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്ന് നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം