Webdunia - Bharat's app for daily news and videos

Install App

മഹേഷ് ബാബുവിന് വേണ്ടി എഴുതി, കഥ പറഞ്ഞപ്പോൾ ആക്ഷനില്ല, ആരാധകർക്ക് ഇഷ്ടമാവില്ലെന്ന് പറഞ്ഞു, ചിമ്പുവിനോട് ഏറെ മടിച്ചാണ് കഥ പറഞ്ഞത്

അഭിറാം മനോഹർ
ബുധന്‍, 22 ജനുവരി 2025 (19:58 IST)
Mahesh Babu- STR
മലയാളിയാണെങ്കിലും തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. മിന്നലൈ മുതല്‍ വാരണം ആയിരം, കാക്ക കാക്ക, എന്നൈ അറിന്താല്‍,വേട്ടയാട് വിളയാട്, വാരണം ആയിരം, നീതാനെ എന്‍ പൊന്‍വസന്തം തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഗൗതം മേനോന്‍ സമ്മാനിച്ചിട്ടുണ്ട്. ഇതില്‍ പല സിനിമകളും തമിഴിലെ ക്ലാസിക് ചിത്രങ്ങളായാണ് അറിയപ്പെടുന്നത്.
 
 സമീപകാലത്തായി തന്റെ പഴയഫോമില്‍ അല്ലെങ്കിലും പുതിയ സിനിമയുടെ റിലീസിംഗ് തിരക്കുകളിലാണ് ഗൗതം മേനോന്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആന്‍ഡ് ദി ലേഡി പേഴ്‌സ് ആണ് ഗൗതം മേനോന്റെ ഏറ്റവും പുതിയ സിനിമ. മലയാളത്തില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വിണ്ണൈ താണ്ടി വരുവായ സിനിമ എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൗതം മേനോന്‍.
 
മഹേഷ് ബാബുവിന് വേണ്ടിയായിരുന്നു സിനിമയുടെ കഥ താന്‍ എഴുതിയതെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.  ആ സമയത്ത് തന്നെ ചിമ്പുവുമായി ഒരു സിനിമ ചെയ്യണം എന്ന തരത്തില്‍ ഡിസ്‌കഷനും നടക്കുന്നുണ്ടായിരുന്നു. മഹേഷ് ബാബുവിനോട് പറഞ്ഞിരുന്നു. സ്ഥിരം ആക്ഷനൊന്നുമില്ല. ലവ് സ്റ്റോറിയാണ്. ആക്ഷനൊന്നുമില്ലാതെ സിനിമ വരുന്നത് തന്റെ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുമെന്നാണ് മഹേഷ് ബാബു പറഞ്ഞത്.ചിമ്പുവും ഇത് തന്നെയാകും പറയുക എന്നാണ് ഞാന്‍ കരുതിയത്. സിനിമ അങ്ങനെ പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് കരുതിയതാണ്. അതിന്റെ പണിയും തുടങ്ങി.
 
 സിനിമയുടെ നിര്‍മാതാക്കളാണ് ചിമ്പുവിനെ കണ്ട് ഒരു തവണ കഥ പറഞ്ഞുനോക്ക് എന്ന് പറഞ്ഞത്. എനിക്കാദ്യം ഇത് പറയാന്‍ മടിയുണ്ടായിരുന്നു. ചിമ്പുവിന് ഇഷ്ടമാകില്ലെന്നാണ് കരുതിയത്. എന്നാല്‍ ചിമ്പുവിന് ഇഷ്ടമായി. നിങ്ങളുടെ സ്‌റ്റൈലില്‍ തന്നെ സിനിമ ചെയ്‌തോളു എന്നാണ് ചിമ്പു പറഞ്ഞത്. അങ്ങനെ സിനിമ സംഭവിച്ചു. ഗൗതം മേനോന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി

ഷാരോണ്‍ വധക്കേസ്: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു

അടുത്ത ലേഖനം
Show comments