Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടോക്‌സിക്'ലേക്ക് യഷിനെ തെരഞ്ഞെടുക്കാനുള്ള കാരണം,ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണെന്ന് ഗീതു മോഹന്‍ ദാസ്

'ടോക്‌സിക്'ലേക്ക് യഷിനെ തെരഞ്ഞെടുക്കാനുള്ള കാരണം,ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണെന്ന് ഗീതു മോഹന്‍ ദാസ്

കെ ആര്‍ അനൂപ്

, വെള്ളി, 8 ഡിസം‌ബര്‍ 2023 (12:02 IST)
ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോക്‌സിക്.യഷ് നായകനായി എത്തുന്ന സിനിമ ഇത്തരത്തിലുള്ളതായിരിക്കുമെന്ന സൂചന സംവിധായിക തന്നെ നല്‍കുകയാണ്.യഷിനെ തെരഞ്ഞെടുക്കാനുള്ള കാരണവും ഇത്തരത്തില്‍ ഒരു സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ഗീതു പറയുന്നുണ്ട്. 
 
'ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്‌സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍',-ഗീതു മോഹന്‍ദാസ് പറഞ്ഞു.
 
നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.സായി പല്ലവി നായികയായി എത്തും എന്നാണ് വിവരം. നടിയുടെ കന്നഡയിലെ അരങ്ങേറ്റം കൂടിയാകും ഇത്.എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍.
 
കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് റിലീസ് ചെയ്യും. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് അജിത്തിന്റെ 'മലൈക്കോട്ടൈ വാലിബന്‍' ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് എഡിറ്റഡ് വെര്‍ഷന്‍ പോസ്റ്റര്‍