Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pankaj Udhas: ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

Pankaj Udhas

അഭിറാം മനോഹർ

, തിങ്കള്‍, 26 ഫെബ്രുവരി 2024 (17:30 IST)
വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. ചിട്ടി ആയി ഹെ ഉള്‍പ്പടെ നിരവധി നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കീഴടക്കിയ ഗായകനാണ് പങ്കജ് ഉദാസ്.
 
1985ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രം മുതലാണ് പങ്കജ് ഉദാസ് ഗായകനെന്ന നിലയില്‍ ബോളിവുഡില്‍ നിലയുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനങ്ങളിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും നിരവധി അവിസ്മരണീയമായ മെലഡികളിലൂടെ ആസ്വാദകമനസുകളില്‍ ചേക്കേറാന്‍ പങ്കജ് ഉദാസിനായി. 1980ല്‍ ആഹത് എന്ന ഗസല്‍ ആല്‍ബത്തോടെയായിരുന്നു സംഗീതലോകത്തേക്കുള്ള പങ്കജ് ഉദാസിന്റെ വരവ്.
 
ജഗജിത്ത് സിംഗ് നിറഞ്ഞുനില്‍ക്കുന്ന സമയത്തും സമകാലീകനായി കൊണ്ട് തന്നെ തിളങ്ങാന്‍ പങ്കജ് ഉദാസിനായി. ചുപ് കെ ചുപ് കെ, യുന്‍ മേര ഖാത്ക.ആഷിഖോന്‍ നെ,തുജ രാഹ ഹൈ തോ,എക് തരഫ് ഉസ്‌ക ഗര്‍,ക്യാ മുജ്‌സേ ദോസ്തി കരോഗെ,പീനെ വാലോ സുനോ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഗസല്‍ പ്രേമികളുടെ ഇഷ്ടഗാനങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞുമ്മൽ ബോയ്സ് എന്നാ സുമ്മാവാ: സൺഡേ ബോക്സോഫീസിൽ എതിരാളികളെ പിന്നിലാക്കി കുതിപ്പ്