Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ സന്ദർശകന് ദാരുണാന്ത്യം

മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ സന്ദർശകന് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍

, ശനി, 17 ഫെബ്രുവരി 2024 (15:39 IST)
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ സന്ദർശകന് ദാരുണാന്ത്യം.  സന്ദർശകർക്ക് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചു സിംഹക്കൂട്ടിലേക്ക് ചാടിയ രാജസ്ഥാൻ സ്വദേശി പ്രഹ്ളാദ് ഗുജ്‌ജാർഎന്ന മുപ്പത്തെട്ടുകാരനെ സിംഗം കടിച്ചു കൊല്ലുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂട്ടിലേക്ക് ചാടിയ ഗുജ്ജാറിനെ എട്ടു വയസുള്ള ആൺ സിംഹമാണ് കടിച്ചുകൊന്നത്. മൃഗശാലയിലെ നിയന്ത്രണ മേഖലയിലേക്ക് കടന്ന ഇയാളെ മൃഗശാലാ ജീവനക്കാർ വിലക്കിയെങ്കിലും ആറടി ഉയരമുള്ള വേലിയും ചാടിക്കടന്നു ഇയാൾ സിംഹത്തിന്റെ കൂട്ടിലേക്ക് കയറുകയായിരുന്നു.

ഇയാൾ കൂട്ടിലേക്ക് ചാടിയതും സിംഹം ഇയാളുടെ മേൽ ചാടിവീഴുകയായിരുന്നു. കഴുത്തിൽ പിടികൂടിയ സിംഹം ഇയാളെ കടിച്ചു കീറുകയായിരുന്നു. എങ്കിലും ഇയാളുടെ ശരീര ഭാഗങ്ങൾ ഒന്നും തന്നെ സിംഹം തിന്നില്ല എന്നാണ് മൃഗശാല അധികൃതർ അറിയിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്